14 September 2012

അവള്‍

അതു കഴിഞ്ഞിപ്പോള്‍ കാലം ഏറെയായി , എങ്കിലും ഇപ്പോഴും ഓര്‍മയുണ്ട്  മഞ്ഞചിറകുള്ള  പൂബാറ്റകളുടെ ദിവസം , നിന്‍റെ കൈകള്‍ കോര്‍ത്ത് പിടിച്ചുനടന്ന  ആ വയല്‍ വരമ്പുകള്‍, നമുക്ക് കൂട്ടായി നിശ്ശബ്തമായി പെയ്തിറങ്ങിയ മഴ.. ആ മഴയുടെ കുളിര്‍മ ഇപ്പോഴും ഉണ്ടോ...? മനസ്സില്‍ എന്നും നിര യവ്വനമായ് ഓര്‍മ്മകള്‍..............,നിന്‍റെ കണ്ണുകളിലെ പ്രണയത്തെ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷം...നിന്‍റെ വാക്കുകള്‍ എന്നില്‍ അഗ്നി പടര്‍ത്തിയ നിമിഷം.. അപ്പോഴും നമുക്ക് കൂട്ടായി ഈ മഴയും,മഞ്ഞ ചിറകുള്ള പൂബാറ്റകളും,ഇനിയും ഒരുപാടു ക്രിതുക്കളെ പുല്‍കാന്‍ കാത്തിരിക്കുന്ന ഈ വയല്‍ വരമ്പും മാത്രം.
                      ഒരുപക്ഷെ ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചതാണോ ആ വാക്കുകള്‍....,അറിയില്ല ....! എന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു നീ അതു പറഞ്ഞപ്പോള്‍, നിന്‍റെ കണ്ണില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ മറക്കാന്‍ വേണ്ടി ആണോ അന്ന് കാലം തെറ്റി ആ മഴ പെയ്തത്..? പുറമേ പെയുന്ന വര്‍ഷത്തെക്കള്‍ ഏറെ എന്‍റെ മനസ്സില്‍ കുളിര്‍മ തന്നത് നിന്‍റെ വാക്കുകള്‍ ആണ്... പിന്നീട് നമ്മള്‍ ഒരുമിച്ചിറങ്ങിയത് പ്രണയത്തിന്റെ ചെങ്കല്‍ ചൂളയില്‍ വാര്‍ത്തെടുത്ത  സ്നേഹസ്വധത്തിന്റെ  ആരും ഇതുവരെ കയറാത്ത പടിപ്പുരയിലെക്കാണ്ണ്‍.... ., അവിടെ നീയും ഞാനും മാത്രം.. മഴവില്ലിന്റെ ഏഴ് നിറത്തെക്കള്‍ ഏറെ അനുഭൂതി പകരുന്നതാണ് പ്രണയത്തിന്റെ നിറങള്‍ എന്ന് തിരിച്ചറിഞ്ഞ കാലം... നമ്മള്‍ ഒരുപാടു ദൂരം സഞ്ചരിച്ചു ആ വഴിയിലൂടെ.. ആരും ആസ്വതിക്കാത്ത സ്നേഹത്തിന്റെ പരിമളം തേടി...!
                മാറ്റത്തിനെ ജരാനരകള്‍ ബാദിച്ച ഈ വയല്‍ വരമ്പില്‍ ഞാന്‍ വീണ്ടും... ഓര്‍മകള്‍ക്ക് ഇപ്പോഴും യവ്വനം.. കൂട്ടിനു മഞ്ഞ ചിറകുള്ള പൂബാറ്റകളും, മഴയും.. പക്ഷെ അവള്‍.. ...!!,,!വിരഹത്തിന്റെ വേദന നുരഞ്ഞു പൊന്തുന്ന നിമിഷങ്ങള്‍ ..!!

ആയിരം മുറിവുകള്‍ ഒരുപക്ഷെ വേദനിപ്പിക്കില്ല,എന്നാല്‍ പ്രിയപ്പെട്ടവരുടെ മവ്നം അതു മതി ഒരു ജന്മം മുഴുവന്‍ വേദനിക്കാന്‍...,,കാലത്തിന്റെ കുത്തൊഴുക്കില്‍ ഒളിച്ചു പോകാതെ  എന്‍റെ ഹൃദയത്തില്‍ ഞാന്‍ കാത്തു സൂഷിച്ച പ്രണയത്തെ തിരിച്ചറിഞ്ഞിട്ടും പെയ്യാന്‍ മടിച്ച മഴ പോലെ നീ ദൂരേക്ക് മറഞ്ഞു..
ഹൃദയത്തില്‍ കാത്തു സൂക്ഷിച്ച പ്രണയത്തിനു സുഗമുള്ള ഈ ലോകത്തിനും അപ്പുറം വേര്‍പാടിന്റെ മറ്റൊരു ലോകമുടന്നു ഞാന്‍ അറിയുന്നു..  ഒരു നോവിനെ മറു നോവായി മായിക്കുന്ന നൊമ്പരമാണ് സ്നേഹം, അതില്‍ അലിയുന്ന മനസുകള്‍ക്ക് എന്നും കണ്ണുനീര്‍ ആയിരിക്കും സമ്മാനം... ഞാന്‍ അറിയുന്നു എന്നില്‍ നിന്നുതിര്‍ന്ന കണ്ണുനീര്‍ ഒരുകടലായ് എന്നെ മുക്കുന്നത്...
പ്രണയത്തിലും വിരഹത്തിലും ഒരുപോലെ ചെന്നിറഗാവുന്ന ഒരു കരയാണ്‌ സംഗീതം...പ്രണയവും വിരഹവും തുന്നിപിടിപ്പിച്ച പാട്ടുകളുടെ ആ കടലിലേക്ക് ഞാന്‍ ചെന്നു.., ഉള്ളിലെ ഓരോ കടലിളക്കങ്ങളും ആ തണലില്‍ ചേര്‍ത്ത് നിര്‍ത്തി.. പ്രണയത്തില്‍ അതു നമ്മെ മഴക്കാറീലേക്ക് വിരുന്നു കൊണ്ടുപോകും,പൂക്കള്‍ വിടരുന്ന നേര്‍ത്ത സ്വരം കേള്‍പ്പിക്കും, വിഷാദത്തില്‍ അതു നമ്മെ ഒരു ദീപിലെക്ക് പറത്തും, ഹൃദയമുറീവുകളില്‍ തീ കോരിയിടും.. ഒരു സംഗീതത്തിനും മായ്ക്കുവാന്‍ കഴിയുന്നതിനും അപ്പുറത്താണ് നീ തന്ന വേദന.. ഞാന്‍ മനസിലാക്കുന്നു, എവിടെ ഞാന്‍ നിസഹയനാണ്.. മനസ് മുഴുവന്‍ നീ മാത്രം.. നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം...!!

എന്നിലേക് വരാതിരിക്കാനുള്ള ഒഴിവുകഴിവുകള്‍ നിനക്കറിയാം.. അതുപോലെ ഒരിക്കലും എന്നെ വിട്ടുപോകാതിരിക്കാനായി , എപ്പോഴെങ്കിലും നീ ഒന്ന് വാ.. ദുഗമാണെങ്കിലും എന്‍റെ ഈ ഹൃദയത്തെ ദുക്കതിലാഴ്തന്‍ വേണ്ടിയെങ്കിലും...!
വീണ്ടും ഒരു പ്രണയകാലത്തിനു വേണ്ടി എന്‍റെ മനസ് തയാറെടുക്കുന്നു.. ഓര്‍ക്കുന്നു ഞാന്‍ എന്നില്‍ ആദ്യമായി പ്രണയത്തിന്റെ വിത്ത് പാകിയ  സഖീ  നിന്നെ..ഈ വയല്‍ വരമ്പില്‍ നിന്ന് ഈ മഴയെ പുല്‍കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു, നീ എന്നില്‍ അഗ്നി  പടര്‍ത്തിയ നിമിഷത്തെ..
നിന്നെ പോലെ ഈ വരമ്പും ഒരുപാടു  മാറിയിരിക്കുന്നു, എങ്കിലും ഇതു നമുക്ക് വേണ്ടി കാത്തിരിക്കുകയാണ്.. നമ്മള്‍ വീണ്ടും ഒരുമിക്കുന്നത് കാണാന്‍..,,കൂടെ മഞ്ഞ ചിറകുള്ള പൂബാറ്റകളും,മഴയും ഒപ്പം ഞാനും..

            സഖീ എവിടെ പോയാലും എന്‍റെ ഓര്‍മ്മകള്‍ നിന്നിലേക് വരും.. ചിലപ്പോലൊരു കവിതയായി, ചിലപ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ആയി, കോരിച്ചൊരിയുന്ന മഴയായി.. എവിടെ പോലും ഓര്‍ക്കുക.. ഞാന്‍ എവിടെ കാത്തിരിക്കുന്നു, ഈ വാല്‍ വരമ്പില്‍.. നമുക്കിനിയും പോകണം ആ  സ്നേഹസ്വധത്തിലേക്ക് .. മഴയുടെ കുളിര്‍മയില്‍.. മഴവില്ലിന്റെ നിറം തേടി.. ഒരിക്കലും അവസാനിക്കാത്ത യാത്ര..  ഒരു സ്നേഹയാത്ര....!!!                                         
                                                                                                                                                  
                                         

No comments: