12 September 2012

വഴികള്‍...


വഴികള്‍ തിരിച്ചു നടക്കാറില്ല
വിശ്രമിച്ചു ക്ഷീണം തീര്‍ക്കാറില്ല
ഒന്നില്‍ നിന്നും ഇഴകളായി
വേര്‍പിരിയുംബോഴും
 പൊട്ടികരയരില്ല...
ശൂന്യമായ ചിന്തകളെ മറച്ചുവെച്ചു
വഴിവക്കിലെ കുരുത്തംകെട്ട കല്ലിനെ
തട്ടിഎറിഞ്ഞു അവ മുബോട്ടോടും....
നദികള്‍ക്കും പുഴകള്‍ക്കും
ഹൃദയമുണ്ടെങ്കില്‍
അവ കീറിമുറിച്ചു കടക്കും
ഏതോ ഒരു കടലലില്‍
നിശ്ചലമാവനല്ല...
ഒരിക്കല്‍ നിന്നിലൂടെ എന്‍റെ
കാല്പാടുകള്‍ തീര്‍ക്കാന്‍
എന്നില്‍ തുടങ്ങി
എന്നില്‍ത്തന്നെ ഒടുങ്ങാന്‍..



 

No comments: