പുലരികള്‍ക്കായ് കാത്തിരിക്കാന്‍,
സന്ധ്യാനേരങ്ങളില്‍ ആരും കാണാതെ
കണ്ണുനീര്‍ പൊഴിക്കാന്‍.. .,,
രാത്രിയുടെ നിശബ്ധധയില്‍ സ്വപ്നം കാണാന്‍.....,,,
അതാണെനിക്ക് നീയെന്ന കാത്തിരിപ്പ്...
നീയെനിക്കായ് കരുതി വെച്ച സമ്പാദ്യം...
യാത്രാമൊഴിപോലും ചൊല്ലാതെ
അനന്തധയിലെക് നീ ഇറങ്ങി നടന്നപ്പോള്‍
കൈവിരലുകളില്‍ തൂങ്ങാന്‍ ഞാന്‍
മറന്നുപോയതോ, നീ വിസ്മ്മതിച്ചതോ...
പുലരികള്‍ ഓരോന്നും തിരിച്ചുവരവിന്‍റെ
പ്രതീക്ഷയാണ്..
സന്ത്യകള്‍ വിരഹത്തിന്‍ നെടുവീര്‍പ്പും...
രാത്രികള്‍ അകന്നുപോയ യാഥാര്‍ത്ഥ്യങ്ങളുടെ
സ്വപ്നഭൂമികയും...!!
No comments:
Post a Comment